ഫസീനോയ്ക്ക് സമാനമായി പുതിയൊരു താരം കൂടി യമഹ കുടുംബത്തില്‍ നിന്നും !

ജാപ്പനീസ് വാഹന നിര്‍മാതാക്കളായ യമഹ തങ്ങളുടെ കുടുംബത്തില്‍ നിന്നും പുതിയൊരു താരത്തെ കൂടി വിപണിയിലിറക്കുന്നു.

യമഹയില്‍ നിന്നും ഇന്ത്യന്‍ വിപണി കണ്ട അവസാന സ്‌കൂട്ടറായ ഫസീനോയ്ക്ക് സമാനമായാണ് പുതിയ സ്‌കൂട്ടറും ഒരുങ്ങുന്നത്.

ഗ്രാബ് റെയിലിലും ടെയില്‍ ലാമ്പിലും യമഹ ലോഗോയോട് കൂടിയാണ് സ്‌കൂട്ടര്‍ കാണപ്പെട്ടത്. ചെന്നൈയില്‍ നിന്നുമാണ് യമഹയുടെ പുതിയ സ്‌കൂട്ടറിനെ ക്യാമറ പകര്‍ത്തിയത്.

100 സിസി എഞ്ചിനിലാകാം സ്‌കൂട്ടര്‍ ഒരുങ്ങിയതെന്നാണ് സൂചന. സ്‌കൂട്ടറിലെ സ്‌പോര്‍ടി റിയര്‍ ഡിസൈന്‍, ഒരുപരിധി വരെ ഫസീനോയെ ഓര്‍മ്മപ്പെടുത്തുന്നു.

ഇന്ത്യന്‍ വിപണിയില്‍ പരാജയമായ സൈനസ് ആല്‍ഫയ്ക്ക് പകരമാകും പുതിയ സ്‌കൂട്ടറിനെ യമഹ അവതരിപ്പിക്കുക.

ഇന്ത്യന്‍ വിപണിയില്‍ സ്‌കൂട്ടറുകളുടെ കുതിപ്പാണ് യമഹയുടെ അപ്രതീക്ഷിത നീക്കത്തിന് പിന്നില്‍. ഫെയ്‌സര്‍ 250 യാണ് അടുത്തു പുറത്തിറങ്ങാനുള്ള യമഹയുടെ സ്‌കൂട്ടര്‍.

Top