ഇനി മുതല്‍ ദുബായ് റോഡുകളില്‍ ടൊയോട്ടയുടെ മിറായി എന്ന ഹൈഡ്രജന്‍ കാറുകളും

ദുബായ് : ജപ്പാന്‍ കാര്‍ നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ മിറായി ഹൈഡ്രജന്‍ കാറുകള്‍ ഇനി ദുബായ് റോഡുകളിലും.

പരിസ്ഥിതി സംരക്ഷകരായ കാറുകളുടെ പട്ടികയിലാണ് ഈ ഹൈഡ്രജന്‍ കാറുകള്‍.

തുടക്കത്തില്‍ മൂന്ന് കാറുകളായിരിക്കും പരീക്ഷണയോട്ടത്തിന് ഉപയോഗിക്കുന്നത്. ഫ്യൂവല്‍ സെല്‍ ഇലക്ട്രിക് വെഹിക്കിള്‍സ് (എഫ്.സി.ഇ.വി) എന്നറിയപ്പെടുന്ന ഇവയില്‍ ഹൈഡ്രജന്‍ ഇന്ധനം നിറക്കാനുള്ള കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഡീലര്‍മാരായ അല്‍ ഫുത്തൈം മോട്ടോഴ്‌സിന്റെ അല്‍ ബദിയ ഷോറൂമിലായിരിക്കും.

എന്നാല്‍ ഈ ഹൈഡ്രജന്‍ കാര്‍ വൈദ്യുതിയിലായിരിക്കും ഓടുക. ഇതിന് ആവശ്യമായ വൈദ്യുതി നല്‍കുന്നത് ഫ്യൂവല്‍ സെല്ലുകളാണ്.

ഈ ഫ്യുവല്‍ സെല്ലുകളിലേക്കാണ് ഹൈഡ്രജന്‍ നല്‍കുക. ഹൈഡ്രജനും ഓക്‌സിജനും ചേര്‍ന്ന് ജലം ഉണ്ടാകുന്ന രാസപ്രവര്‍ത്തനത്തിനിടെ വൈദ്യുതി ഉണ്ടാകുമെന്ന കണ്ടെത്താലാണ് ഫ്യൂവല്‍സെല്ലുകളുടെ ജനനത്തിന് കാരണം.

ഒരു തവണ നിറച്ചാല്‍ 500 കിലോമീറ്ററോളം സഞ്ചരിക്കാന്‍ സാധിക്കുന്നതാണ് ഈ ഹൈഡ്രജന്‍ കാറുകള്‍. ഫ്രഞ്ച് കമ്പനിയായ എയര്‍ ലിക്വിഡുമായി ചേര്‍ന്നാണ് ഹൈഡ്രജന്‍ സ്‌റ്റേഷന്‍ സ്ഥാപിച്ചിരിക്കുന്നത്.

യു.എ.ഇയിലെ റോഡുകളില്‍ ഇവ എങ്ങനെ പ്രവര്‍ത്തിക്കും എന്നറിയാനാണ് പരീക്ഷണയോട്ടം നടത്തുന്നത്. പൊതുവിപണിയില്‍ ലഭ്യമാകുന്നതിന് മുമ്പ് കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തേണ്ടതുണ്ട്.

ഇതിനായി സര്‍ക്കാരുമായി ധാരണയുണ്ടാക്കി കൂടുതല്‍ വാഹനങ്ങള്‍ എത്തിക്കാനാണ് ടൊയോട്ടയുടെ തീരുമാനം.

.

Top