വെളുത്ത നായകനെ തേടിയുള്ള വിജയ് ബാബുവിന്റെ പോസ്റ്റിന് വിമര്‍ശനം; സോഷ്യല്‍മീഡിയയില്‍ പ്രതിഷേധമിരമ്പുന്നു

ഫ്രൈഡേ ഫിലിംസ് ഒരുക്കുന്ന പുതിയ ചിത്രത്തിലേക്ക് നായകനെ തേടി ഫെയ്‌സ്ബുക്കില്‍ പങ്കുവയ്ച്ച പോസ്റ്റ് വിവാദമാകുന്നു. ചിത്രത്തിലേക്ക് വെളുത്തു മെലിഞ്ഞ് സുന്ദരനായ നായകനെ വേണമെന്നും ചിത്രങ്ങളും മറ്റു വിവരങ്ങളും അയക്കണമെന്നും ആവശ്യപ്പെട്ടാണ് പോസ്റ്റ്. ‘വെളുത്ത നായകന്‍’ എന്ന പരാമര്‍ശമാണ് സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നത്.

നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന വര്‍ണവിവേചനത്തിന്റെ പ്രതിഫലനമാണ് ഈ പോസ്‌റ്റെന്ന് പലരും അഭിപ്രായപ്പെടുന്നു. ഫ്രൈഡേ ഫിലിം ഹൗസ് പോലുള്ള ഒരു വലിയ നിര്‍മാണ കമ്പനി നിറത്തിന്റെ പേരില്‍ വിവേചനം കാണിക്കുന്നത് ഏറെ അപലപനീയമാണെന്നും വിമര്‍ശനങ്ങളുയരുന്നുണ്ട്.

casting-calll-vijay-babuu

നടനും നിര്‍മാതാവുമായ വിജയ് ബാബുവാണ് ഫ്രൈഡേ ഫിലിം ഹൗസിന്റെ ഉടമസ്ഥന്‍. നടി സാന്ദ്രാ തോമസിനൊപ്പമാണ് വിജയ് ബാബു ഫ്രെഡേ ഫിലിം ഹൗസ് സ്ഥാപിച്ചത്. പിന്നീട് സാന്ദ്രയും വിജയ് ബാബുവും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാവുകയും ഇരുവരും വേര്‍പിരിയുകയും ചെയ്തു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ഓഹരികളെല്ലാം വിജയ് ബാബുവിന്റെ ഉടമസ്ഥതയിലാണ്.

Top