സണ്ണി വെയ്ന്‍ ചിത്രം ഫ്രഞ്ച് വിപ്ലവം ; ആദ്യ വീഡിയോ ഗാനം കാണാം

ണ്ണി വെയ്ന്‍ നായകനാകുന്ന ഫ്രഞ്ച് വിപ്ലവത്തിലെ ആദ്യ ഗാനം പുറത്തുവിട്ടു. ബികെ ഹരിനാരായണനന്റെ വരികള്‍ക്ക് പ്രശാന്ത് പിള്ളൈയാണ് സംഗീതം നല്‍കിയിരിക്കുന്നത്. സണ്ണി വെയ്‌നും ആര്യയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.

സെപ്റ്റംബര്‍ 7 ന് ചിത്രം പ്രദര്‍ശനത്തിനെത്തും. 90കളുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം നവാഗതനായ മജീദാണ് സംവിധാനം ചെയ്യുന്നത്. തന്റെ ജീവിതത്തിലെ കുറേ സംഭവങ്ങള്‍ കാരണം ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നതാണ്.

ചിത്രത്തില്‍ സണ്ണി വെയിന്‍ ഒരു പാചകക്കാരന്റെ വേഷത്തിലാണ് എത്തുന്നത്.ഗ്രാമത്തിലെ റിസോര്‍ട്ടിലെ പാചകക്കാരനായ സണ്ണി വെയ്ന്‍ , സത്യന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സണ്ണി വെയ്ന്‍നും കൂട്ടുകാരുടെയും ഒരു കോമിക് ചിത്രമായിരിക്കും ഇതെന്നുമാണ് അറിയുന്നത്.

അബ്രാ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷജീര്‍ കെ ജെ, ജാഫര്‍ കെ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കലിംഗ ശശി, വിഷ്ണു, ഉണ്ണിമായ, ആര്യ, കൃഷ്ണ, ലാല്‍, ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയ താരങ്ങളുമുണ്ട്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും അന്‍വര്‍ അലി, ഷാജിര്‍ ഷാ, ഷജീര്‍ എന്നിവര്‍ ചേര്‍ന്നാണ് രചിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് മാര്‍ച്ചില്‍ ആലുവയില്‍ ആരംഭിച്ചിരുന്നു. പാപ്പിനുവാണ് ഛായാഗ്രാഹണം. പോക്കിരി സൈമണ്‍ എന്ന ചിത്രത്തിന് ശേഷമാണ് സണ്ണി വെയ്ന്‍ ഫ്രഞ്ചു വിപ്ലവത്തില്‍ അഭിനയിക്കുന്നത്.

Top