അധികം ജോലി ചെയ്ത കുറ്റത്തിന് 3600 ഡോളര്‍ പിഴ

baker

വിശ്രമമില്ലാതെ ആഴ്ചയില്‍ ഏഴു ദിവസവും ജോലി ചെയ്തതിന് ശിക്ഷയായി 3600 ഡോളര്‍ പിഴ. പാരീസിലാണ് സംഭവം. പാരീസിലെ ഒരു വിനോദസഞ്ചാരമേഖലയിലാണ് സെഡ്രിക് വെവര്‍ എന്ന 41 കാരന്റെ ബേക്കറി. സീസണായതിനാല്‍ നല്ല തിരക്കായിരുന്നു. അതുകൊണ്ടുതന്നെ സെഡ്രിക് എല്ലാ ദിവസവും തന്റെ കട തുറന്നു. അങ്ങനെ കൂടുതല്‍ ജോലി ചെയ്തു എന്ന കുറ്റത്തിന് 3600 ഡോളര്‍ പിഴയാണ് വെവര്‍ നല്‍കിയത്.

ആഴ്ചയില്‍ ആറുദിവസം മാത്രം ജോലി ചെയ്യാന്‍ പാടുള്ളൂവെന്നാണ് പാരീസിലെ തൊഴില്‍ നിയമം അനുശാസിക്കുന്നത്. എത്ര ചെറിയ ജോലിയോ ബിസിനസ്സോ ആണെങ്കിലും ആഴ്ചയില്‍ ഒരു ദിവസം അവധി എടുത്തേ മതിയാകൂ. ജോലിക്കാരെ അമിത ജോലി എടുപ്പിക്കുന്നതില്‍ നിന്നും തടയാനാണ് ഇത്തരം ഒരു നിയമം രാജ്യത്ത് നിലവിലുള്ളത്. എന്നാല്‍ സീസണില്‍ പോലും ചെറുകിട ജോലിക്കാര്‍ക്കും വില്‍പ്പനക്കാര്‍ക്കും ഒന്നും സമ്പാദിക്കാന്‍ സാധിക്കുന്നില്ലെന്ന് നിയമത്തിനെതിരെ പരാതി ഉയര്‍ന്നിട്ടുണ്ട്.

Top