free wifi hotspots at over 1000 gram panchayats:central government

ന്യൂഡല്‍ഹി: രാജ്യത്തെ ആയിരത്തിലധികം ഗ്രാമങ്ങളില്‍ സൗജന്യ വൈ ഫൈ സേവനം നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഡിജിറ്റല്‍ ഗ്രാമം എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 1050 ഗ്രാമങ്ങള്‍ക്ക് വൈഫൈ ഹോട് സ്‌പോട്ടുകള്‍ക്ക് നല്‍കും.

വിദ്യാഭ്യാസ, ആരോഗ്യ സേവനങ്ങളും പദ്ധതിയിലൂടെ നല്‍കും. ഡിജിറ്റല്‍, കറന്‍സി രഹിത സമ്പദ് വ്യവസ്ഥയെന്ന കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യത്തിന് വേഗത കൂട്ടാനാണ് ഗ്രാമങ്ങളില്‍ വൈഫൈ സൗകര്യം നല്‍കുന്നതെന്ന് ഇക്‌ണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പൊതു സ്വാകാര്യ പങ്കാളിത്തത്തിലായിരിക്കും പദ്ധതി നടപ്പാക്കുകയെന്ന് കേന്ദ്ര ഇലക്ട്രോണിക് സാങ്കേതിക വകുപ്പ് സെക്രട്ടറി അരുണ സുന്ദരരാജന്‍ അറിയിച്ചു.

ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കുന്ന പൊതു സേവന കേന്ദ്രങ്ങള്‍ വഴിയായിരിക്കുമിത്. 423 കോടി രൂപ പദ്ധതിക്കായി ബജറ്റില്‍ വകയിരിത്തിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.

ടെലി മെഡിസിന്‍, ടെലി എജ്യുക്കേഷന്‍, നൈപുണ്യ വികസനം തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായിരിക്കും.

Top