അബുദാബിയില്‍ പുതുവര്‍ഷ അവധി ദിനങ്ങളില്‍ സൗജന്യ പാര്‍ക്കിംഗ്

അബുദാബി: അബുദാബിയില്‍ പുതുവര്‍ഷ അവധി ദിനങ്ങളില്‍ സൗജന്യ പാര്‍ക്കിംഗ് അനുവദിച്ചു.

ഡിസംബര്‍ 31 ഞായറാഴ്ച അര്‍ധരാത്രി 12 മുതല്‍ ജനുവരി 2 ചൊവ്വാഴ്ച രാവിലെ 8 മണിവരെയായിരിക്കും സൗജന്യ പാര്‍ക്കിംഗ് ലഭിക്കുക.

യുഎഇയിലെ പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ 31, ജനുവരി ഒന്ന് തീയതികളിലാണ് പുതുവര്‍ഷ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

സ്വകാര്യ മേഖലയ്ക്ക് ജനുവരി ഒന്നിന് അവധിയാണ്.

Top