fourth phase election in up

ലക്‌നൗ: യു പിയില്‍ നാലാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. അവസാന നാളുകളില്‍ പ്രചാരണം കടുത്ത ആരോപണ പ്രത്യാരോപണങ്ങളിലേക്ക് കടക്കുന്നതാണ് രീതിയിലായിരുന്നു.

വികസന വിഷയങ്ങളില്‍ നിന്നും വര്‍ഗീയതയിലേക്കും, ബീഫ് രാഷ്ട്രീയത്തിലേക്കുമൊക്കെ പ്രചാരണം നീങ്ങിയത് ഈ ഘട്ടത്തില്‍ തന്നെയാണ്. 53 മണ്ഡലങ്ങളിലാണ് നാലാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുക.

പകുതി മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന് ശേഷം ബിജെപി കടുത്ത വര്‍ഗീയ പരാമര്‍ശങ്ങളിലേക്ക് നീങ്ങുന്നതാണ് നാലാം ഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന നാളുകളില്‍ കാണുന്നത്.

റംസാന് വരുന്ന വൈദ്യുതി ദീപാവലിക്കും ഉണ്ടാകണം, ഗ്രാമത്തില്‍ ഖബറിസ്ഥാന്‍ പണിയുമ്പോള്‍ ശ്മശാനവും പണിയണമെന്ന പ്രസ്താവനയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഈ പ്രചാരണത്തിന് ആക്കം കൂട്ടി. ഇതിന് ശക്തമായ മറുപടിയുമായി അഖിലേഷ് യാദവും രംഗത്തെത്തി.

ഗംഗയെ ഏറെ ബഹുമാനിക്കുന്ന മോദി, അതിനെ തൊട്ട് സത്യം ചെയ്യാമോ, വരാണസിയില്‍ സമാജ്‌വാദി സര്‍ക്കാര്‍ 24 മണിക്കൂറും വൈദ്യുതി എത്തിക്കുന്നില്ലെന്ന് എന്നായിരുന്നു അഖിലേഷിന്റെ മറുപടി.

ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ ഗുജറാത്തിലെ കഴുതകള്‍ക്ക് വേണ്ടി പരസ്യത്തില്‍ അഭിനയിക്കുന്നത് നിര്‍ത്തണമെന്ന അഖിലേഷിന്റെ പരാമര്‍ശം ബിജെപി വലിയ രീതിയില്‍ പ്രകോപിപ്പിച്ചു.

യുപിയിലെ അറവുശാലകള്‍ അടച്ച് പൂട്ടുമെന്ന് പറയുന്ന മോദിക്ക്, രാജ്യത്തെ ഇറച്ചി കയറ്റുമതി നിര്‍ത്തലാക്കാന്‍ ധൈര്യമുണ്ടോ എന്നും അഖിലേഷ് ചോദിച്ചു. എസ്പി നേതാവ് മായാവതിയും നരേന്ദ്ര മോദിയും തമ്മിലുള്ള വാക്‌പോരിനും കഴിഞ്ഞ ദിവസം യുപി സാക്ഷിയായി.

12 ജില്ലകളിലായി 52 മണ്ഡങ്ങളിലായി മറ്റന്നാളാണ് നാലാം ഘട്ട തിരഞ്ഞെടുപ്പ്.

Top