തെലുങ്കാനയില്‍ കാര്‍ ട്രക്കിലിടിച്ച് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു

ACCIDENT

ഹൈദരാബാദ്‌: തെലുങ്കാനയില്‍ കാര്‍ ട്രക്കിലിടിച്ച് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു.

മരിച്ചവരില്‍ രണ്ടു പേരെ തിരിച്ചറിഞ്ഞു, ബാക്കി രണ്ടു പേരുടെ വിവരങ്ങള്‍ പൊലീസ് അന്വേഷിച്ചു വരികയാണ്.

രവിന്ദര്‍ റാവു കാംബ്ള്‍ (54), ഭാര്യ സരിത കാംബ്ള്‍ (48) എന്നിവരാണ് മരിച്ചത്.

ഹൈദരാബാദില്‍ നിന്ന് പെഡാപള്ളി ജില്ലയിലെ രാമഗുണ്ടമിലേക്ക് പോവുകയായിരുന്ന ഇവരുടെ കാറാണ് അപകടത്തില്‍ പെട്ടത്.

അമിത വേഗത്തില്‍ എത്തിയ കാര്‍ അല്‍ഗുനൂര്‍ ഗ്രാമത്തില്‍ വച്ച് വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ചാണ് അപകടമുണ്ടായതെന്ന് കരീംനഗര്‍ പൊലീസ് കമ്മീഷണറായ കമലാസന്‍ റെഡ്ഡി പറഞ്ഞു.

മൂന്നുപേര്‍ സംഭവ സ്ഥലത്തു വച്ച് തന്നെ മരിച്ചു, ഒരാള്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരണപ്പെട്ടത്.

മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ കരിംനഗര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അധികൃതര്‍ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Top