നാഗാലാന്‍ഡിലെ മോന്‍ ജില്ലയില്‍ ഭീകരരുടെ ആക്രമണം; നാല് സൈനികര്‍ കൊല്ലപ്പെട്ടു

soldiers

കൊഹിമ: നാഗാലാന്‍ഡില്‍ മോന്‍ ജില്ലയിലെ അബോയിക്കു സമീപം നാഗാ ഭീകരരുടെ ആക്രമണം. സംഭവത്തില്‍ നാല് അസാം റൈഫിള്‍സ് ജവാന്മാര്‍ കൊല്ലപ്പെടുകയും നാലു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ആക്രമണം നടത്തിയശേഷം ഒളിവില്‍ പോയ ഭീകരര്‍ക്കായി സൈന്യം തെരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്. ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ സുരക്ഷാസേനയ്ക്കു നേരെ ഭീകരരുടെ ആക്രമണം വര്‍ധിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അടുത്തിടെ അറിയിച്ചിരുന്നു.

Top