അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ്.എച്ച്.ഡബ്ല്യു ബുഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

BUSH

വാഷിംഗ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ്.എച്ച്.ഡബ്ല്യു ബുഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തത്തിലുണ്ടായ അണുബാധയേത്തുടര്‍ന്നാണ് 93-കാരനായ ബുഷിനെ ആശുപത്രിയില്‍ പ്രവശിപ്പിച്ചത്.

രക്തത്തില്‍ അണുബാധ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ചികിത്സയ്ക്ക് വിധേയനാക്കി യതെന്നും മരുന്നുകളോട് അദ്ദേഹത്തിന്റെ ശരീരം പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രിവൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്ച ബുഷിന്റെ ഭാര്യ ബാര്‍ബറ അന്തരിച്ചതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വീണ്ടും വഷളായി തുടങ്ങിയത്.

Top