കെ.പി.സി.സി അംഗങ്ങളുടെ പട്ടികയ്‌ക്കെതിരെ രാഹുല്‍ഗാന്ധിക്ക് മുന്‍ ഡി.സി.സി ഭാരവാഹികളുടെ പരാതി

തിരുവനന്തപുരം: സംസ്ഥാനനേതൃത്വം ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ച കെ.പി.സി.സി അംഗങ്ങളുടെ പട്ടികയ്‌ക്കെതിരെ മുന്‍ ഡി.സി.സി ഭാരവാഹികള്‍ രാഹുല്‍ഗാന്ധിക്ക് പരാതി നല്‍കി.

പത്തുവര്‍ഷം ഡി.സി.സി ഭാരവാഹികളായതിന്റ പേരില്‍ ഒന്നരവര്‍ഷം മുമ്പ് ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഏഴുപേരാണ് തിരുവനന്തപുരം ഡി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി അഡ്വ. ജി.ഗോപിദാസിന്റ നേതൃത്വത്തില്‍ കേന്ദ്രനേതൃത്വത്തെ സമീപിച്ചത്.

സംഘടന തിരഞ്ഞെടുപ്പ് വരുമ്പോള്‍ കെ.പി.സി.സി അംഗങ്ങളാക്കാമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് അന്ന് ഒഴിവാക്കിയതെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്.

Top