former air chief sp tyagi arrested by cbi in vvip chopper scam

ന്യൂഡല്‍ഹി: മുന്‍ വ്യോമസേനാ തലവന്‍ എസ്.പി.ത്യാഗിയെ സിബിഐ അറസ്റ്റ് ചെയ്തു. അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഇടപാടുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ സഹോദരന്‍ സഞ്ജീവ് ത്യാഗിയേയും അറസ്റ്റ് ചെയതു.

കേസുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ മെയ് നാലിനു ത്യാഗിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. വ്യോമസേന മേധാവിയായിരുന്നപ്പോള്‍ അഗസ്ത വെസ്റ്റ്‌ലാന്‍ഡ് കമ്പനിക്ക് കരാര്‍ ലഭിക്കാന്‍ വഴിവിട്ടു സഹായം നല്‍കിയെന്നായിരുന്നു ത്യാഗിക്കെതിരെയുള്ള ആരോപണം.

Top