എലിയെ പിടിക്കുന്നില്ല, പൂച്ച പൊലീസ് തലവന്‍ നടപടിക്ക് വിധേയനായി, സംഭവം ബ്രിട്ടനില്‍ !

pamiston_cat

ലണ്ടന്‍: യുകെ വിദേശകാര്യ ഓഫീസിലെ കാവല്‍ക്കാരന്‍ പാല്‍മേഴ്സ്റ്റണ്‍ പൂച്ചയ്ക്ക് അമിത ഭക്ഷണം നല്‍കുന്നത് എലിയെ പിടിക്കാനുള്ള അവന്റെ കഴിവുകള്‍ നഷ്ടപ്പെടുത്തുമെന്ന ആരോപണവുമായി ബ്രിട്ടീഷ് വിദേശ കാര്യ വക്താവ് രംഗത്ത്.

ഓഫീസിലെ സ്റ്റാഫുകള്‍ അമിതമായി ഭക്ഷണം നല്‍കുന്നത് കാരണമാണ് അവന്‍ അലസനായി മാറിയതെന്നും അതിനാല്‍ ഇനി മുതല്‍ ഭക്ഷണം നല്‍കേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യു.കെയിലെ വിദേശകാര്യ ഓഫീസിലെ പൂച്ച എലിയെ പിടിക്കുന്നില്ലെന്ന പരാതിയുമായാണ് ഇദ്ദേഹം രംഗത്തെത്തിയത്.
Palmersten001

യുകെയിലെ ഫോറിന്‍ ആന്‍ഡ് കോമണ്‍വെല്‍ത്ത് ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞ ആഴ്ച നല്‍കിയ നോട്ടീസിലാണ് സെക്രട്ടറി സിമോണ്‍ മക്‌ഡൊണാള്‍ഡ് ഇക്കാര്യം സൂചിപ്പിച്ചത്. അതേ സമയം, പാല്‍മേഴ്സ്റ്റണിന് തന്റെ കഴിവ് നഷ്ടപ്പെട്ടിട്ടില്ലെന്നും അധിക ഭക്ഷണം നല്‍കുന്നതാണ് പ്രധാന പ്രശ്‌നമെന്നും ഓഫീസിലെ മറ്റ് അംഗങ്ങള്‍ അറിയിച്ചിരുന്നു.

2016-എപ്രിലിലാണ് വെള്ളയും കറുപ്പും നിറമുള്ള പാല്‍മേഴ്സ്റ്റണ്‍ പൂച്ച ചാള്‍സ് സ്ട്രീറ്റിലെ ഓഫീസിലെത്തിയത്. മൃഗസംരക്ഷണ കേന്ദ്രമായ ബറ്റേഴ്‌സ ഡോഗ്‌സ് ആന്‍ഡ് കാറ്റ്‌സ് ഹോമില്‍ നിന്നാണ് ഓഫീസ് അധികൃതര്‍ പൂച്ചയെ ഏറ്റെടുത്തത്.

Palmersten002

പാല്‍മേഴ്സ്റ്റണ്‍ പൂച്ചയുടെ വരവോടെ ഓഫീസിലെ എലി ശല്യം കുറഞ്ഞതായും, സെപ്റ്റംബര്‍ അവസാനത്തോടെ 27 എലികളെ പൂച്ച പിടിച്ചിരുന്നുവെന്നും ഓഫീസ് അധികൃതര്‍ അറിയിച്ചു.

പൂച്ച പൊലീസ് തലവനായാണ് പാല്‍മേഴ്സ്റ്റണ്‍ ഇവിടെ അറിയപ്പെടുന്നത്. മേധാവിയുടെ ഇപ്പോഴത്തെ അലസത മൂലം മറ്റു പൂച്ച പൊലീസുകാരും നിഷ്‌ക്രിയരായതാണ് കടുത്ത നടപടിക്ക് ഇപ്പോള്‍ അധികൃതരെ പ്രേരിപ്പിച്ചിരിക്കുന്നത്.

Top