വിദേശ അഭിഭാഷകര്‍ക്ക് ഇന്ത്യയില്‍ പ്രാക്ടീസ് നടത്താന്‍ കഴിയില്ലെന്ന് സുപ്രീംകോടതി

suprm-court

ന്യൂഡല്‍ഹി: വിദേശ അഭിഭാഷകര്‍ക്ക് ഇന്ത്യയില്‍ പ്രാക്ടീസ് നടത്താന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. രാജ്യാന്തര നിയമങ്ങളില്‍ വിദേശ അഭിഭാഷകര്‍ക്ക് നിയമോപദേശം നല്‍കാം. എന്നാല്‍, ഇന്ത്യയില്‍ ഇതിനായി ഓഫീസ് തുറക്കാന്‍ കഴിയില്ലന്നും കോടതി അറിയിച്ചു.

രാജ്യാന്തര ആര്‍ബിട്രേഷന്‍ ഫോറങ്ങളില്‍ ഹാജരാകുന്നതിന് വിദേശഅഭിഭാഷകര്‍ക്ക് തടസമില്ലെന്നും ജസ്റ്റിസ് എ.കെ.ഗോയല്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ബോംബെ, മദ്രാസ് ഹൈക്കോടതികളുടെ വിധി ഭേദഗതി ചെയ്തുകൊണ്ടാണ് സുപ്രീംകോടതി ഉത്തരവ്.

നിയമോപദേശം നല്‍കുന്നതിനായി രാജ്യത്തെത്തുന്ന വിദേശ അഭിഭാഷകരുടെ പെരുമാറ്റം ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് നിരീക്ഷിക്കാമെന്നും കേന്ദ്രസര്‍ക്കാരും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും ചേര്‍ന്ന് ചട്ടങ്ങള്‍ രൂപീകരിക്കണമെന്നും കോടതി പറഞ്ഞു.

Top