Ford launches new EcoSport edition

കോംപാക്ട് എസ്യുവിയായ ഫോഡ് ഇക്കോസ്‌പോര്‍ടിന്റെ പ്രത്യേക പതിപ്പ്-പ്‌ളാറ്റിനം എഡിഷന്‍ വിപണിയില്‍ എത്തി.റൂഫിന് കറുപ്പ് നിറം വീതിയേറിയ യറുകള്‍ ഘടിപ്പിച്ച 17 ഇഞ്ച് അലോയ് വീലുകള്‍,മുന്നിലും പിന്നിലും ബമ്പറുകളില്‍ സില്‍വര്‍ അലങ്കാരം എന്നിവയാണ് ബാഹ്യരൂപത്തിലുള്ള പ്രത്യേകതകള്‍.

സാറ്റലൈറ്റ് നാവിഗേഷനും റിവേഴ്‌സ് പാര്‍ക്കിങ് ക്യാമറയും ഉള്‍ക്കൊള്ളിച്ച എട്ട് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇന്റീരിയറിലെ പ്രധാന സവിശേഷത.

1.5 ലീറ്റര്‍ ഡീസല്‍ ( ബിഎച്ച്പി), 1.0 ലീറ്റര്‍ ഇക്കോബൂസ്റ്റ് പെട്രോള്‍ എന്‍ജിന്‍ വകഭേദങ്ങളിലാണ് പ്ലാറ്റിനം എഡിഷന്‍ ലഭ്യമായിരിക്കുന്നത്. ഡീസലിന് 22.27 കിമീ / ലീറ്റര്‍ ആണ് മൈലേജ്. പെട്രോളിന് മൈലേജ് 18.88 കിമീ/ ലീറ്റര്‍ .

കൊച്ചി എക്‌സ്ഷോറൂം വില: 1.0 ലീറ്റര്‍ പെട്രോള്‍ പ്ലാറ്റിനം എഡിഷന്‍ 10.59 ലക്ഷം രൂപ ,1.5 ലീറ്റര്‍ ഡീസല്‍ പ്ലാറ്റിനം 10.89 ലക്ഷം രൂപ.

Top