അമേരിക്കയുടെ അധിക സുരക്ഷയ്ക്കായ് യാത്രാ നിരോധനം പുന:സ്ഥാപിക്കണം ; ട്രംപ്

ലണ്ടന്‍: അമേരിക്കയുടെ അധിക സുരക്ഷയ്ക്കായി യാത്രാ നിരോധനം കോടതികള്‍ പുന:സ്ഥാപിക്കണമെന്ന ആവശ്യം വീണ്ടും ഉയര്‍ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്.

ലണ്ടന്‍ ഭീകരാക്രമണത്തിെന്റ പശ്ചാത്തലത്തില്‍ കോടതികള്‍ അവകാശങ്ങള്‍ തിരിച്ച് തരുമെന്നാണ് പ്രതീക്ഷയെന്ന് യാത്ര നിരോധനത്തെ ഉദ്ദേശിച്ച് ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

ഭീകരാക്രമണത്തിെന്റ പശ്ചാത്തലത്തില്‍ ബ്രിട്ടന് എല്ലാവിധ പിന്തുണ നല്‍കുമെന്നും ട്രംപ് അറിയിച്ചു.

ലണ്ടന്‍ ബ്രിഡ്ജില്‍ കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് വാഹനം ഇടിച്ച് കയറ്റിയാണ് ഭീകരര്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഏഴ് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു.

Top