food poison: 3 childrens died

ബിഹാര്‍: ഭക്ഷവിഷബാധയേറ്റ് ബിഹാറില്‍ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികള്‍ മരിച്ചു. ചോറും കറികളും കഴിച്ചതിനു ശേഷം വയറുവേദന അനുഭപ്പെട്ടതിനെത്തുടര്‍ന്ന് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു .

മൂന്നും നാലും വയസ് പ്രായമുള്ള കുട്ടികളാണ് മരിച്ചതെന്നാണ് വിവരം.ബിഹാറിലെ ഘട്‌ലൗന ബിഘ ഗ്രാമത്തിലാണ് സംഭവം. ആശുപത്രിയിലെത്തും മുന്‍പേ മരണം സംഭവിച്ചിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്

അതേസമയം, അയല്‍വാസികള്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയതാണെന്ന് കുട്ടികളുടെ ബന്ധുക്കള്‍ ആരോപിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

Top