florida attack : gunman arrested

ഫ്‌ളോറിഡ: ഫ്‌ളോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡെയ്ല്‍ വിമാനത്താവളത്തില്‍ വെടിവയ്പ് നടത്തിയത് മുന്‍ സൈനികനെന്ന് റിപ്പോര്‍ട്ട്. അലാസ്‌ക സ്വദേശിയായ എസ്‌തെബാന്‍ സാന്റിയാഗോ(26) എന്ന യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇറാക്കില്‍, അമേരിക്കന്‍ സേനയുടെ നാഷണല്‍ ഗാര്‍ഡില്‍ ജോലി നോക്കിയിരുന്നയാളാണ് എസ്‌തെബാന്‍. എന്നാല്‍, സേവനം തൃപ്തികരമല്ലാത്തതിനാല്‍ ആദ്യം തരംതാഴ്ത്തുകയും പിന്നീട് പിരിച്ചുവിടുകയുമായിരുന്നു.

പ്രാദേശികസമയം വെള്ളിയാഴ്ച ഉച്ചയോടെയാണ് വെടിവയ്പുണ്ടായത്. വെടിവയ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെടുകയും 13 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. വിമാനത്താവളത്തിന്റെ രണ്ടാമത്തെ ടെര്‍മിനലിലാണ് വെടിവയ്പുണ്ടായത്. ടെര്‍മിനലില്‍ തിരക്കേറിയ സമയത്താണ് വെടിവെയ്പ് നടന്നത്.

Top