ഡ്യുവല്‍ ലെന്‍സ് ക്യാമറയോടുകൂടിയ സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കാനൊരുങ്ങി ഫ്‌ളിപ്കാര്‍ട്ട്

സ്വന്തമായി സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കാനൊരുങ്ങി ഫ്‌ളിപ്കാര്‍ട്ട്.

ഡ്യുവല്‍ ലെന്‍സ് ക്യാമറയോടു കൂടിയ ബില്ല്യണ്‍ കാപ്ച്ചര്‍ പ്ലസ് സ്മാര്‍ട്‌ഫോണ്‍ ആണ് നവംബര്‍ 15ന് ഫ്‌ലിപ്പ്കാര്‍ട്ട് പുറത്തിറക്കുക.

3 ജിബി റാം പതിപ്പിന് 10,000 രൂപയും 4ജിബി റാം പതിപ്പിന് 12,999 രൂപയുമായിരിക്കും ഫോണിന്റെ വില.

‘ബില്ല്യണ്‍’ എന്ന ഫ്‌ലിപ്കാര്‍ട്ടിന്റെ സ്വകാര്യ ലേബലില്‍ പുറത്തിറങ്ങുന്ന ഫോണ്‍ ഇന്ത്യയ്ക്ക് വേണ്ടി നിര്‍മ്മിച്ചതാണെന്ന് കമ്പനി പറഞ്ഞു.

2.5 ഡി ഡ്രാഗണ്‍ട്രെയ്ല്‍ ഗ്ലാസ് സംരക്ഷണത്തോടുകൂടിയ 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്.

ക്യുവല്‍കോം സ്‌നാപ് ഡ്രാഗണ്‍ 625 പ്രൊസസറില്‍ 3ജിബി/4ജിബി പതിപ്പുകളിലായാണ് ഫോണ്‍ എത്തുക.

സ്റ്റോറേജ് യഥാക്രമം 32 ജിബി, 64 ജിബി എന്നിങ്ങനെ ആയിരിക്കും. 128 ജിബിവരെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് വര്‍ധിപ്പിക്കാനും സാധിക്കും.

മികച്ച ക്യാമറാ ഫീച്ചറുകളായിരിക്കും ഫോണിനുണ്ടാകുന്നത്.

8 മെഗാപിക്‌സലിന്റെ ഫ്രണ്ട് ക്യാമറയും, 13 മെഗാപിക്‌സലിന്റെ രണ്ട് പിന്‍ ക്യാമറകളുമാണ് ഫോണിന് ഉണ്ടാകുന്നത്.

സൂപ്പര്‍ നൈറ്റ് മോഡ്, ബോകെ ഇഫക്റ്റ് എന്നിവയെല്ലാം ക്യാമറയിലുണ്ടാവുമെന്ന് ഫ്‌ലിപ്കാര്‍ട്ട് പറയുന്നു.

Top