എന്‍ജിന്‍ നിലച്ചു ; 112 യാത്രക്കാരുമായി പോയ ഗോഎയര്‍ വിമാനം അടിയന്തരമായി ഇറക്കി

go-air-flight

ലേ: എന്‍ജിന്‍ തകരാറിനെ തുടര്‍ന്നു ഗോഎയര്‍ എയര്‍ബസ് 320 വിമാനം ലേയില്‍ അടിയന്തരമായി ഇറക്കി. ഇന്ന് രാവിലെ 9.20നായിരുന്നു ലേയില്‍നിന്നു ഡല്‍ഹിയിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചറക്കിയത്.

എന്‍ജിന്‍ തകരാറിനെ തുടര്‍ന്നു വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതോടെ പൈലറ്റ് നീരവ് ജോഷി വിമാനം തിരിച്ചിറക്കിയത് വലിയ അപകടമാണ് ഒഴിവാക്കിയതെന്നും യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്നും അധികൃതര്‍ പറഞ്ഞു.

Top