FLEXIBLE DEVICE CAPTURES ENERGY FROM HUMAN MOTION

വിടെ പോയാലും മൊബൈലിനൊപ്പം ചാര്‍ജറും എടുക്കേണ്ട അവസ്ഥ അവസാനിപ്പിക്കാന്‍ നാനോജനറേറ്റര്‍ വരുന്നു.

നാനോജനറേറ്ററിന് ഫോണ്‍ ഉപയോഗിക്കുന്നവരുടെ വിരലുകളുടെ ചലനങ്ങളില്‍ നിന്നും സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കാനാവശ്യമായ ആവശ്യമായ ഊര്‍ജം ശേഖരിക്കാമെന്നാണ് മിഷിഗണ്‍ സര്‍വ്വകലാശാലയിലെ ഗവേഷകരുടെ അവകാശവാദം.

നാനോ ജനറേറ്റര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ അദ്ഭുത ചാര്‍ജറിന്റെ പ്രാഥമിക പരീക്ഷണങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. എല്‍സിഡി ടച്ച് സ്‌ക്രീനും 20 എല്‍ഇഡി ലൈറ്റുകലും ഫ്‌ലക്‌സിബിള്‍ കീബോര്‍ഡും ഈ നാനോ ജനറേറ്ററിന്റെ സഹായത്തില്‍ ഗവേഷകര്‍ പ്രവര്‍ത്തിപ്പിച്ചു നോക്കി.

ബാറ്ററിയുടെ യാതൊരു സഹായവുമില്ലാതെയായിരുന്നു ഇവ പ്രവര്‍ത്തിപ്പിച്ചത്. പേപ്പറിന്റെ കനം മാത്രമുള്ള ഈ വസ്തുവിനെ ബയോകോംപാറ്റിയബിള്‍ ഫെറോഇലക്ട്രീറ്റ് നാനോ ജനറേറ്റര്‍ (എഫ്ഇഎന്‍ജി) എന്നാണ് വിളിക്കുന്നത്.

ഒരു കൈപ്പത്തിയുടെ വലിപ്പത്തിലുള്ള ഈ വസ്തുവിന് എല്‍ഇഡി ലൈറ്റുകളെ കത്തിക്കാനാകും.

കനം കുറവാണെന്നതിന് പുറമേ വളക്കാമെന്നതും ചിലവ് കുറവാണെന്നതും നാനോജനറേറ്ററിന്റെ ഗുണങ്ങളാണ്. സ്മാര്‍ട്ട്‌ഫോണുകള്‍ക്കൊപ്പം ടച്ച് സ്‌ക്രീന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ക്കും വയര്‍ലെസ് ഹെഡ്‌സെറ്റുകള്‍ക്കുമെല്ലാം ഈ നാനോജനറേറ്റര്‍ ഉപയോഗിക്കാവുന്നതാണ്.

മടക്കുംതോറും ഇവയുടെ ശേഷി വര്‍ധിക്കുമെന്നതും ശ്രദ്ധേയമാണ്.

പ്രൊഫ. നെല്‍സണ്‍ സീപുല്‍വെഡയുടെ നേതൃത്വത്തില്‍ നടന്ന ഗവേഷണമാണ് ചാര്‍ജറുകളുടെ തലവര തന്നെ മാറ്റിയേക്കാവുന്ന കണ്ടെത്തലിലേക്ക് നയിച്ചിരിക്കുന്നത്.
എവിടെ പോയാലും

Top