റഷ്യയില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ വെടിവെപ്പ്, അഞ്ച് പേര്‍ കൊല്ലപ്പെട്ടു

Man shot

മോസ്‌കോ: റഷ്യയിലെ ഡേജസ്ഥാന്‍ മേഖലയില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ നിന്നും പ്രാര്‍ത്ഥനക്കുശേഷം മടങ്ങുകയായിരുന്ന വിശ്വാസികള്‍ക്കു നേരെ തോക്കുധാരി നടത്തിയ വെടിവെപ്പില്‍ 5 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവര്‍ 5 പേരും സ്ത്രീകളാണ്.

റഷ്യന്‍ റിപ്പബ്ലിക്കായ ഡേജസ്ഥാനിലെ കിസ്ലിയാര്‍ ടൗണില്‍ പരമ്പരാഗത മസ്ലെനിറ്റ്‌സ നടന്നുവന്ന പള്ളിയിലാണ് വെടിവെപ്പുണ്ടായത്. പരിക്കേറ്റവരില്‍ പോലീസുകാരും സുരക്ഷാ അംഗങ്ങളും ഉള്‍പ്പെടുന്നു. ഈസ്റ്ററിന്റെ എട്ടാം ആഴ്ചക്കു മുന്‍പ് റഷ്യയില്‍ നടത്തുന്ന ചടങ്ങുകളിലൊന്നാണ് മസ്ലെനിറ്റ്‌സ.

അക്രമി വെടിയുതിര്‍ത്തശേഷം കടന്നുകളഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

Top