ഇരിട്ടിയില്‍ കഞ്ചാവുമായി വിദ്യാര്‍ഥികളടക്കം അഞ്ചംഗ സംഘം അറസ്റ്റില്‍

kanjavu

ഇരിട്ടി: ഇരിട്ടി കൂട്ടുപുഴയില്‍ കഞ്ചാവുമായി അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്തു. എഞ്ചിനിയറിംഗ്-മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന സംഘമാണ് പൊലീസിന്റെ പിടിയിലായിരിക്കുന്നത്. തലശേരി, മുഴപ്പിലങ്ങാട് സ്വദേശികളാണിവര്‍.

കൂട്ടുപുഴയില്‍ വാഹന പരിശോധനയ്ക്കിടെ ഇരിട്ടി എസ്‌ഐ പി.സുനില്‍കുമാറും സംഘവുമാണ് കഞ്ചാവ് പിടിച്ചത്. ബംഗളൂരു ചിത്രുദുര്‍ഗയില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമത്തിന് പോയി കാറില്‍ മടങ്ങുകയായിരുന്നു സംഘമാണ് പിടിയിലായിരിക്കുന്നത്. കാറിലെ സീറ്റിനടിയില്‍ രഹസ്യമായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്.

Top