ധര്‍മ്മശാലയില്‍ നടന്ന ആദ്യ ഏകദിനം ; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് നാണം കെട്ട തോല്‍വി

ധര്‍മ്മശാല : ധര്‍മ്മശാലയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് നാണം കെട്ട തോല്‍വി.

20.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക, ഇന്ത്യയുടെ 112 റണ്‍സ് മറികടക്കുകയായിരുന്നു.

ജയത്തോടെ മൂന്ന് മത്സരങ്ങള്‍ ഉള്‍പ്പെട്ട പരമ്പരയില്‍ ലങ്ക 0-1 ന് മുന്നിലെത്തി.

ലങ്കയ്ക്കായി ഉപുല്‍ തരംഗ 49 റണ്‍സ് എടുത്തു. മാത്യൂസും(25) നിരോശന്‍ ദിക്ക് വല്ലെയും(26) പുറത്താകാതെ നിന്നു.

19 റണ്‍സെടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് വീണെങ്കിലും മാത്യൂസിനെ കൂട്ടുപിടിച്ച് തരംഗ ടീമിനെ കരകയറ്റുകയായിരുന്നു.

ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ഭുംറ, ഹര്‍ദ്ദിക്ക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

രണ്ടാം ഏകദിനം ബുധനാഴ്ച മൊഹാലിയിലാണ് നടക്കുക.

ടോസ് നഷ്ടമായി ബാറ്റിംഗിന് നിയോഗിക്കപ്പെട്ട ഇന്ത്യ 38.2 ഓവറില്‍ 112 റണ്‍സിനാണ് പുറത്തായത്.

65 റണ്‍സെടുത്ത ധോണിയാണ് ടോപ് സ്‌കോറര്‍. ഹര്‍ദ്ദിക്ക് പാണ്ഡ്യ(10) കുല്‍ദീപ് യാദവ്(19) എന്നിവരാണ് ഇന്ത്യന്‍ ടീമില്‍ രണ്ടക്കം കടന്നത്.

Top