ആര്‍.എസ്.എസ് കാര്യാലയം കത്തിച്ചു . . . ചൊവ്വാഴ്ച ഹര്‍ത്താലിന് ആഹ്വാനം

കോട്ടയം: ഏറ്റുമാനൂരിലെ ആര്‍.എസ്.എസ് കാര്യാലയത്തിന് തീവച്ചതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച സംഘപരിവാര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

ചൊവ്വാഴ്ച രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെ ഏറ്റുമാനൂര്‍ മുന്‍സിപ്പാലിറ്റി പരിധിയിലാണ് ഹര്‍ത്താല്‍.

കഴിഞ്ഞ ദിവസം ബിജെപി-സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ ഇവിടെ സംഘര്‍ഷമുണ്ടായിരുന്നു.

ഇതേതുടര്‍ന്നാണ് ആര്‍.എസ്.എസ് കാര്യാലയത്തിന് നേരെ ആക്രമണം ഉണ്ടായത്.

കാര്യാലയത്തിനുള്ളില്‍ നിന്ന് തീ ഉയരുന്നത് കണ്ട സമീപവാസികളാണ് തീയണച്ചത്.

സംഭവത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ബി.ജെ.പിയും-ആര്‍.എസ്.എസും
ആരോപിച്ചു.

അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസിന്റേതെന്നും, ആര്‍.എസ്.എസ് ക്യാംപ് ആരംഭിക്കുന്നതിന്റെ തലേ ദിവസം ഉണ്ടായ ആക്രമണം ഗൂഢാലോചനയുടെ ഭാഗമാണെന്നും ബി.ജെ.പിയും-ആര്‍.എസ്.എസും കുറ്റപ്പെടുത്തി.

Top