മുംബൈയിലെ ഗോഡൗണില്‍ തീപിടുത്തം ; ഒരാള്‍ മരിച്ചു

fire

മുംബൈ: മുംബൈയിലെ അന്ധേരിയില്‍ ഗോഡൗണിലുണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ മരിച്ചു. വ്യാഴാഴ്ച രാവിലെയാണ് ഗോഡൗണില്‍ തീപിടുത്തമുണ്ടായത്. പരുക്കേറ്റ പ്രദീപ് വിശ്വകര്‍മ്മ എന്നയാളെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടയില്‍ മരണം സംഭവിക്കുകയായിരുന്നു.

മണിക്കൂര്‍കള്‍ നീണ്ട പരിശ്രമത്തിനു ശേഷമാണ് തീയണയ്ക്കാന്‍ സാധിച്ചത്. തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ലെന്ന് അധികൃതര്‍ അറിയിച്ചു.

Top