കോട്ടയത്ത് ഇന്ധന ടാങ്കര്‍ ട്രെയിനില്‍ തീപിടുത്തം

കോട്ടയം: കോട്ടയത്ത് ഇന്ധന ടാങ്കര്‍ ട്രെയിനിനു തീപിടിച്ച് അപകടം. ടാങ്കറില്‍ നിന്നു തുളുമ്പിയ ഇന്ധനത്തിനാണു തീപിടിച്ചത്. തീ കെടുത്തി. വൈദ്യുത നിലയത്തിലെ തീപ്പൊരിയാകാം അപകട കാരണമെന്നാണ് കരുതുന്നത്.

പെട്രോളും ഡീസലും മണ്ണെണ്ണയും നിറച്ച ബുള്ളറ്റ് ഗുഡ്‌സ് ട്രെയിനിനായിരുന്നു അപകടം. തീപിടുത്തമുണ്ടായ ഇന്ധന ടാങ്കര്‍ ട്രെയിന്‍ അനുമതിയില്ലാതെ യാത്ര തുടരുകയാണ്. സ്റ്റേഷന്‍ മാസ്റ്ററുടെയും ഫയര്‍ ഫോഴ്‌സിന്റെയും നിര്‍ദേശം അവഗണിച്ചാണ് യാത്ര.

തീപിടുത്തമുണ്ടായ ചരക്കുവണ്ടിയിലെ ആറ് ടാങ്കറുകളില്‍ ഇന്ധനചോര്‍ച്ചയുണ്ട്. ഡീസല്‍ നിറച്ചതിലും അപാകതയുണ്ട്. പല ടാങ്കറുകളും നിറഞ്ഞൊഴുകുകയാണ്.

Top