മുംബൈയില്‍ സൈന്യത്തിന്റെ കെട്ടിടത്തിന് തീപിടിച്ചു; ആളപായമില്ല

fire

മുംബൈ: ദക്ഷിണ മുംബൈയിലെ കൊളാബയില്‍ കെട്ടിടത്തിനു തീപിടിച്ചു. കൊളാബയിലെ സൈനിക മേഖലയില്‍ സ്ഥിതി ചെയ്യുന്ന അസായെ എന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്.

അഫ് ഗാന്‍ പള്ളിക്കു സമീപമാണ് സൈന്യത്തിന്റെ ഉടമസ്ഥതയിലുള്ള ഈ നാലു നിലക്കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഇന്നു വൈകുന്നേരമായിരുന്നു സംഭവം.7.22 ഓടെയായാണ് അഗ്‌നിശമനസേനയെ വിവരമറിയിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

നാല് ഫയര്‍ എഞ്ചിനുകളും നാല് ഫയര്‍ ടാങ്കറുകളും സംഭവസ്ഥലത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കി. ആളപായമില്ല.

Top