financial technology firms pay u digital banking coming soon

സാമ്പത്തിക ഇടപാടുകളില്‍ സാങ്കേതികവിദ്യയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ഫിനാന്‍ഷ്യല്‍ ടെക്‌നോളജി സ്ഥാപനത്തിന്റെ ‘പെ യു’ സംവിധാനം ഉടന്‍ പ്രാബല്യത്തില്‍ വരും.

ബാങ്കിങ് ഇടപാടുകള്‍ എളുപ്പമാക്കുന്നതിനായി പ്രധാനമായും യുവാക്കളെ ലക്ഷ്യമിട്ടുകൊണ്ട് തുടങ്ങുന്നതാണ് ഡിജിബാങ്കിങ് സംവിധാനം.

വ്യാപാരികളുടെ ഇടപാടുകള്‍ നടത്തുന്നതിനുള്ള ഓണ്‍ലൈന്‍ പേമെന്റ് സംവിധാനം നിലവില്‍ പെ യുവിന് ഉണ്ട്. മൂന്ന് ലക്ഷത്തിലധികം വ്യാപാരികളാണ് പേ യു ഉപയോഗിക്കുന്നത്.

കമ്പനിയുടെ തന്നെ സ്വന്തം ഉല്‍പ്പന്നങ്ങളുടെ ഇടപാടുകള്‍ക്ക് സൗജന്യ സേവനമായിരിക്കുമെന്ന് ഫിനാന്‍ഷ്യല്‍ ടെക്‌നോളജി സിഇഒ അമരീഷ് റാവു അറിയിച്ചു.

പെ യു ഡിജിബാങ്കിങ് ഇടപാടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമായിരിക്കും.

Top