ഏകദിന പരമ്പരയിലെ അവസാന മത്സരം ഇന്ന് ; ടീമില്‍ മാറ്റങ്ങളുമായി ഇന്ത്യ

crickett-indiaaa

ജൊഹന്നാസ്ബര്‍ഗ്: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പകരമ്പരയിലെ അവസാന പോരാട്ടം ഇന്ന്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ കിരീടം സ്വന്തമാക്കിയെങ്കിലും അവസാന ഏകദിനത്തിലും വിജയം ലക്ഷ്യമിട്ടാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്.

ഇതിന് പിന്നാലെ ടീമില്‍ ഇതുവരെ അവസരം ലഭിക്കാത്തവരെ അടുത്ത മത്സരത്തിലിറക്കുമെന്നും കൊഹ്‌ലി പറഞ്ഞു. ട്വന്റി20 പരമ്പരക്ക് മുന്നോടിയായി ഭുവിക്ക് വിശ്രമം നല്‍കി പകരം മുഹമ്മദ് ഷമിയെ ബുമ്രയുടെ പങ്കാളിയായി അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കും എന്നാണ് സൂചന.

ദക്ഷിണാഫ്രിക്കയെ കറക്കിവീഴ്ത്തിയതില്‍ പ്രധാന പങ്കുവഹിച്ച യുസ്‌വേന്ദ്ര ചാഹലിന് പകരം അക്ഷര്‍ പട്ടേലിന് അവസരം നല്‍കുമെന്നും സൂചനയുണ്ട്. പരമ്പര 5-1ന് സ്വന്തമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കഴിഞ്ഞ മത്സരത്തിനു പിന്നാലെ കൊഹ്‌ലി പറഞ്ഞിരുന്നു.

‘ചരിത്രം സൃഷ്ടിക്കുക എന്നത് വ്യത്യസ്തമായ അനുഭവമാണ്. ടീമിന്റെ കൂട്ടായ പരിശ്രമമാണ് പരമ്പര നേടാന്‍ സഹായകമായത്. ബാറ്റുകൊണ്ടും ബോളുകൊണ്ടും മാത്രമല്ല ഫീല്‍ഡിംഗിലും ഇന്ത്യന്‍ താരങ്ങള്‍ മികവ് പ്രകടിപ്പിച്ചു. ഇതിന്റെ ഫലമാണ് നമുക്ക് കിട്ടിയിരിക്കുന്നത്’ എന്നായിരുന്നു നായകന്റെ വാക്കുകള്‍.

Top