Film festival on Mother Teresa in India and abroad

മദര്‍ തെരേസയുടെ ജീവിതവും സേവനങ്ങളും പുതുതലമുറയെ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ചലച്ചിത്രമേള.

ഇന്ത്യ ഉള്‍പ്പെടെ 50 രാജ്യങ്ങളില്‍ നൂറോളം കേന്ദ്രങ്ങളിലാകും ലോക കത്തോലിക്ക അസോസിയേഷന്റെ നേതൃത്വത്തില്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.

മദര്‍ തെരേസ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ എന്ന പേരിലാകും ഫെസ്റ്റിവല്‍. ആഗസ്റ്റ് 26ന് കൊല്‍ക്കത്തയില്‍ ആരംഭിക്കുന്ന മേള ആറുമാസം നീണ്ടുനില്‍ക്കുമെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ സുനില്‍ ലൂക്കാസ് പറഞ്ഞു.

മദറിന്റെ ജീവിതവുമായി ബന്ധപ്പെട്ട സിനിമകളും ഡോക്യുമെന്ററികളും പ്രദര്‍ശിപ്പിക്കും. പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളുടെ പട്ടിക ഉടന്‍ പുറത്തുവിടുമെന്നും അധികൃതര്‍ പറഞ്ഞു.

Top