ഇന്ത്യയിലെ വാഹന പ്രേമികളുടെ ഇടയിലേക്ക് ഫെറാരിയുടെ GTC 4 Lusso എത്തുന്നു

ഫെറാരി FF ന്റെ പുതുക്കിയ വേര്‍ഷനായ ഫെറാരി GTC 4 Lusso ആഗസ്റ്റ് രണ്ടിന് ഇന്ത്യന്‍ വാഹന വിപണിയില്‍ എത്തുന്നു.

Lusso എന്ന വാക്കിന് ഇറ്റലിയില്‍ ലക്ഷ്വറി എന്നാണര്‍ത്ഥം വരുന്നത്. പേരു സൂചിപ്പിക്കുന്ന പോലെ തന്നെ ആഡംബര വാഹനമാണ് GTC 4 Lusso . ഫെറാരിയുടെ മറ്റു വാഹനങ്ങളെ അപേക്ഷിച്ച് വളരെ ആകര്‍ഷണീയമാണ് Lusso.

ഇന്റീരിയര്‍ ആണ് GTC 4 ന്റെ പ്രധാന പ്രത്യേകത. ഡ്യുവല്‍ ക്ലച്ച് യൂണിറ്റ്, ഓള്‍വീല്‍ ഡ്രൈവ് സംവിധാനം എന്നിവയും Lusso യില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ലംബോര്‍ഗിനി അവന്റെറിന് പ്രധാന വെല്ലുവിളിയായിരിക്കും ഫെറാരി GTC 4 Lusso.

4.5 കോടി മുതല്‍ 5 കോടി വരെയാണ് ഫെറാരി GTC 4 Lusso യുടെ വില.

രാഗി പ്രസാദ്‌

Top