പി.ജി സീറ്റുകളിലെ ഫീസ് നിരക്ക് വര്‍ദ്ധന ; സര്‍ക്കാരിനെതിരെ സമരവുമായി എഐഎസ്എഫ്

aisf

തിരുവനന്തപുരം: സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസ് വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് സമരം നടത്താന്‍ സിപിഐയുടെ വിദ്യാര്‍ഥി സംഘടനയായ എഐഎസ്എഫ് തീരുമാനം.

മെഡിക്കല്‍ പി.ജി സീറ്റുകളിലെ ഫീസ് നിരക്ക് വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റ് മാര്‍ച്ച് അടക്കമുള്ള സമരപരിപാടികള്‍ നടത്താനാണ് എഐഎസ്എഫ് സംസ്ഥാന സമിതി തീരുമാനിച്ചിരിക്കുന്നത്.

ഫീസ് വര്‍ധന എല്‍ഡിഎഫിന്റെ പ്രഖ്യാപിത നയത്തിന് വിരുദ്ധമാണ്. മെറിറ്റ് സീറ്റില്‍ ഫീസ് സംരക്ഷിക്കുക എന്നതായിരുന്നു മുന്നണിയുടെ നയം. എന്നാല്‍ അത് ലംഘിക്കപ്പെട്ടുവെന്ന് യോഗം വിലയിരുത്തി.

ഫീസ് വര്‍ധന സ്വാശ്രയമേഖലയില്‍ പകല്‍ക്കൊള്ളയ്ക്ക് ഇടയാക്കും. ഫീസ് കൂട്ടും മുമ്പ് കൂടിയാലോചന നടത്തിയില്ല. തീരുമാനമെടുക്കും മുമ്പ് വിദ്യാര്‍ഥി സംഘടനകളുമായി ചര്‍ച്ചചെയ്യണമായിരുന്നുവെന്നും യോഗം ചൂണ്ടിക്കാട്ടി.

Top