‘ടുഡേ വ്യൂ’ ; വാട്‌സ്ആപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുമെന്ന് സൂചന

whatsapp

വാട്‌സ്ആപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ടുഡേ വ്യൂ എന്ന പേരില്‍ എത്തുന്ന പുതിയ ഫീച്ചറില്‍ ഒരു ദിവസത്തെ ചാറ്റും, സ്റ്റാറ്റസും ഒരു വിഡ്ജറ്റില്‍ വളരെ ലളിതമായി കാണാം എന്നതാണ് പ്രത്യേകത.

ഈ വിഡ്ജറ്റില്‍ തന്നെ ആപ്പില്‍ കയറാതെ സന്ദേശങ്ങള്‍ കാണുവാനും, സ്റ്റാറ്റസ് കാണുവാനും സൗകര്യം ഉണ്ടാവും. ഫോണ്‍ സ്‌ക്രീന്‍ ലോക്ക് ചെയ്താലും ശബ്ദ സന്ദേശങ്ങള്‍ പ്ലേ ചെയ്യാനാകുമെന്നതും പ്രത്യേകതയാണ്.

ആദ്യഘട്ടത്തില്‍ ഐഒഎസ് ഫോണുകളിലാണ് ഈ ഫീച്ചര്‍ ലഭ്യമാവുകയെന്നും, ഐഒഎസ് 7.0യും അതിന് മുകളിലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ഈ അപ്‌ഡേറ്റ് കിട്ടുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഐഒഎസിലെ വാട്‌സ്ആപ്പിന്റെ അടുത്ത അപ്‌ഡേറ്റില്‍ ഈ ഫീച്ചര്‍ ലഭിക്കും എന്നാണ് സൂചന.

Top