FBI chief rejects Trump’s wiretapping claims

വാഷിംഗ്ടണ്‍ ഡിസി: തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ന്യൂയോര്‍ക്കിലെ ട്രംപ് ടവറിലെ തന്റെ ഫോണ്‍ ബറാക് ഒബാമ ചോര്‍ത്തിയെന്ന ട്രംപിന്റെ ആരോപണം തള്ളി എഫ്ബിഐ.

ട്രംപിന്റെ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും ഇതുമായി ബന്ധപ്പെട്ട് തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും എഫ്ബിഐ മേധാവി ജെയിംസ് കോമി പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ച ട്വിറ്ററിലൂടെയാണ് മുന്‍ഗാമിക്കെതിരേ കടുത്ത ആരോപണവുമായി ട്രംപ് രംഗത്ത് വന്നത്. നവംബറിലെ തിരഞ്ഞെടുപ്പു പ്രചരണവേളയില്‍ ന്യൂയോര്‍ക്കിലെ ട്രംപ് ടവറിലെ തന്റെ ഫോണ്‍ ബറാക് ഒബാമ ചോര്‍ത്തിയെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

പവിത്രമായ തിരഞ്ഞെടുപ്പു പ്രക്രിയയ്ക്കിടയില്‍ തന്റെ ഫോണ്‍ ചോര്‍ത്തിയ ഒബാമ സ്വയം എന്തുമാത്രം താഴ്ന്നു പോയി. നിക്‌സന്റെ കാലത്തെ വാട്ടര്‍ഗേറ്റ് ഇടപെടലിനു സമാനമാണിതെന്നുമായിരുന്നു ട്രംപിന്റെ ആരോപണം.

Top