യു.കെയിലെ ഇന്ത്യന്‍ റസ്റ്റോറന്റില്‍ നിന്ന്‌ ഭക്ഷണം വാങ്ങികഴിച്ച പതിനഞ്ചുകാരി മരിച്ചു

lee

ഓസ്വാഡ്വിസ്‌: യു.കെയിലെ ഇന്ത്യന്‍ റസ്റ്റോറന്റില്‍ നിന്നും ഭക്ഷണം വാങ്ങികഴിച്ച പതിനഞ്ചുകാരി മരിച്ചു. സംഭവത്തില്‍ രണ്ടുപേരെ യു.കെ പൊലീസ് അറസ്റ്റ് ചെയ്തു. ഓസ്വാഡ്വിസിലിലുള്ള റോയല്‍ സ്‌പൈസ് റസ്റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ച മെഗാന്‍ ലീ എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. എന്‍ഡിടിവിയാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

ഭക്ഷണം കഴിച്ചതോടെ ലീക്ക് അലര്‍ജി പ്രശ്‌നങ്ങള്‍ ഉണ്ടായി. തുടര്‍ന്ന് റോയല്‍ ബ്ലാക്ക് ബേണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ടുദിവസത്തെ ചികിത്സയ്ക്കുശേഷം പുതുവര്‍ഷദിനത്തില്‍ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ 37 കാരനായ റൊസ്സെന്‍ഡലെ സ്വദേശിയേയും, 38 കാരനായ ബ്ലാക്ക് ബേണ്‍ സ്വദേശിയേയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

അശ്രദ്ധമൂലം സംഭവിച്ച മന:പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് അറസ്റ്റിലായവര്‍ക്ക് പൊലീസ് എതിരെ കേസെടുത്തിരിക്കുന്നത്.Related posts

Back to top