ഫറൂഖ് കോളേജില്‍ വിദ്യാര്‍ഥികളെ മര്‍ദ്ദിച്ച സംഭവം ; മൂന്ന് അധ്യാപകര്‍ക്കെതിരെ കേസെടുത്തു

farooque college

കോഴിക്കോട്: കോഴിക്കോട് ഫറൂഖ് കോളജില്‍ ഹോളി ആഘോഷത്തിനിടയില്‍ വിദ്യാര്‍ഥികളെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അധ്യാപകരായ നിഷാദ്, സാജിര്‍, യൂനുസ് എന്നിവര്‍ക്കെതിരൈയാണ് കേസെടുത്തിരിക്കുന്നത്.

കൂടാതെ ലാബ് അസിസ്റ്റന്റിനെ കാര്‍ ഇടിച്ച് പരുക്കേല്‍പ്പിച്ചതിന് വിദ്യാര്‍ഥികള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയില്‍ ക്യാമ്പസില്‍ ഹോളി ആഘോഷിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് വിദ്യാര്‍ഥികള്‍ക്കും ഒരു ജീവനക്കാരനും പരുക്കേറ്റിരുന്നു.

Top