ഗ്ലാമറസ് വേഷത്തില്‍ ഐശ്വര്യ റായ് ; ഫന്നേ ഖാനിലെ പുതിയ ഗാനം കാണാം

ശ്വര്യ റായ് ബച്ചന്‍ നായികയായെത്തുന്ന ചിത്രം ഫന്നേഖാനിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ഇര്‍ഷാദ് കാമിയുടെ വരികള്‍ക്ക് അമിത് ത്രിവേദിയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സുനിധി ചൗഹാനും ദിവ്യ കുമാറുമാണ് ഹല്‍ക ഹല്‍ക എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്. രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഐശ്വര്യ റായ് ബച്ചനും രാജ്കുമാര്‍ റാവോയും തമ്മിലുള്ള പ്രണയമാണ് കാണിക്കുന്നത്.

പത്തൊന്‍പത് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഐശ്വര്യ റായിയും അനില്‍ കപൂറും പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ് ഫന്നേഖാന്‍. ചിത്രത്തില്‍ സംഗീതപ്രേമിയും വളരെ സാധാരണക്കാരനുമായ ഒരു പിതാവിനെയാണ് അനില്‍ കപൂര്‍ അവതരിപ്പിക്കുന്നത്. അതുല്‍ മഞ്ചേക്കര്‍ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം ആഗസ്റ്റ് മൂന്നിന് തീയേറ്ററുകളിലെത്തും. ചിത്രത്തില്‍ രാജ് കുമാര്‍ റാവുവും ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഡച്ച് ചിത്രമായ എവരിബഡീസ് ഫെയിമസിന്റെ റീമേക്കാണ് ഫാന്നേ ഖാന്‍. 2001ല്‍ നടന്ന 73-മത് അക്കാദമി അവാര്‍ഡ് വേളയില്‍ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരം ‘എവരിബഡീസ് ഫേമസ്’ എന്ന ബെല്‍ജിയന്‍ ചിത്രം സ്വന്തമാക്കിയിരുന്നു. തന്റെ മകള്‍ നല്ലൊരു ഗായികയാവണമെന്ന് ആഗ്രഹിക്കുന്ന ഒരു മനുഷ്യനെ ചുറ്റിപ്പറ്റിയാണ് ചിത്രം. ഓഗസ്റ്റ് മൂന്നിന് ചിത്രം തീയേറ്ററുകളിലെത്തും.

Top