ഒടുവില്‍ താര സുന്ദരിയുടെ സ്വപ്‌നം സഫലമായി; മോദിയെ നേരില്‍ കണ്ട് കങ്കണ

kankana

മോദിയുടെ കടുത്ത ആരാധികയാണ് കങ്കണ. അത് താരം നേരിട്ട് വെളിപ്പെടുത്തിയതുമാണ്. എന്നലിപ്പോള്‍ ആരാധികയുടെ ആ സ്വപ്‌നവും സഫലമായിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്‍ കാണാനുള്ള അവസരമാണ് കങ്കണയ്ക്ക് ലഭിച്ചത്.

ന്യൂഡല്‍ഹിയില്‍ നടന്ന റൈസിങ് ഇന്ത്യ സമ്മിറ്റില്‍ വച്ചാണ് കങ്കണ ഇന്ത്യയുടെ പ്രധാനമന്ത്രിയെ കണ്ടത്. തന്റെ ഇഷ്ട താരത്തെ നേരില്‍ കണ്ടതിന്റെ സന്തോഷം കങ്കണയുടെ മുഖത്ത് പ്രകടമായിരുന്നു. കങ്കണയ്ക്ക് ഒപ്പം സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പ്രസൂണ്‍ ജോഷിയും ഉണ്ടായിരുന്നു.

റൈസിങ്ങ് ഇന്ത്യ സമ്മിറ്റിലെ ചര്‍ച്ചയില്‍ കങ്കണയും പങ്കെടുത്തിരുന്നു. ചര്‍ച്ചയില്‍ താന്‍ നരേന്ദ്ര മോദിയുടെ കടുത്ത ആരാധികയാണെന്ന് കങ്കണ വെളിപ്പെടുത്തിയിരുന്നു.
kangana1 (1)

‘മോദിയുടെ വിജയം ഇന്ത്യയിലെ ജനാധിപത്യത്തിന്റെ വിജയമാണ്. ഒരു ചെറുപ്പക്കാരി എന്ന നിലയില്‍ ജീവിതത്തില്‍ വിജയിക്കണമെങ്കില്‍ നമുക്ക് ശരിയായ മാതൃകാ വ്യക്തിത്വങ്ങള്‍ വേണം. ചായക്കടക്കാരനായിരുന്ന ഒരു പ്രധാനമന്ത്രിയാണ് നമുക്ക് മുന്നിലുള്ളത്. ഇത് മോദിയുടെ വിജയമല്ല ജനാധിപത്യത്തിന്റെ വിജയമാണ് എന്ന് പറയാനാണ് കൂടുതല്‍ ഇഷ്ടം. മോദിയുടെ കടുത്ത ആരാധികയാണ് ഞാന്‍. അദ്ദേഹം നല്ലൊരു റോള്‍ മോഡലാണെന്നാണ് എനിക്ക് തോന്നിയിട്ടുളളത്’, കങ്കണ പറഞ്ഞു.

Top