family robbed in train

കൊ​ച്ചി: ട്രെ​യി​നി​ൽ ശീ​ത​ള​പാ​നീ​യം ന​ല്കി കു​ടും​ബ​ത്തെ കൊ​ള്ള​യ​ടി​ച്ചു. നാ​ലം​ഗ കു​ടും​ബ​ത്തി​നു ശീ​ത​ള​പാ​നീ​യം ന​ൽ​കി മ​യ​ക്കിയ ശേഷം മൂ​ന്നു ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 47,000 രൂപയുമാണ് അ​ജ്ഞാ​ത​ർ ക​വ​ർ​ന്നത്.

ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി വി​നോ​ദ് ഗോ​പാ​ല​കൃ​ഷ്ണ​ൻ, ഭാ​ര്യ അമ്പിളി, ര​ണ്ടു കു​ട്ടി​ക​ൾ എ​ന്നി​വ​രെ​യാ​ണ് അ​ജ്ഞാ​ത​ർ കൊ​ള്ള​യ​ടി​ച്ച​ത്.

മം​ഗ​ളാ എ​ക്സ്പ്ര​സി​ൽ ഗോ​വ സ്റ്റേ​ഷ​നും തി​വിം സ്റ്റേ​ഷ​നു​മി​ട​യി​ലാ​യി​രു​ന്നു സം​ഭ​വം. തൃ​ശൂ​രി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഇ​വ​രു​ടെ ബോ​ധം തെ​ളി​ഞ്ഞ​ത്. തു​ട​ർ​ന്ന് കൊ​ച്ചി​യി​ലെ​ത്തി പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

എ​റ​ണാ​കു​ളം റെ​യി​ൽ​വേ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മൂ​ന്നു പേ​ര​ട​ങ്ങു​ന്ന സം​ഘം ട്രെ​യി​നി​ൽ വ​ച്ച് സൗ​ഹൃ​ദം സ്ഥാ​പി​ക്കു​ക​യും കു​ടി​ക്കാ​ൻ ശീ​ത​ള​പാ​നീ​യം ന​ൽ​കി​യെ​ന്ന് ദമ്പതികള്‍ റെ​യി​ൽ​വേ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് നാ​ലു​പേ​രെ​യും എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. മ​ഹാ​രാ​ഷ്ട്ര​യി​ൽ ഓ​ട്ടോ​മൊ​ബൈ​ൽ വ​ർ​ക്ക്ഷോ​പ്പ് ന​ട​ത്തു​ക​യാ​ണ് വി​നോ​ദ്. അ​വ​ധി​ക്ക് നാ​ട്ടി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു ഇ​വ​ർ.

Top