മുംബൈയിൽ ഒരു കുടുംബത്തിലെ 6 പേരെ കാണാതായി ; പരാതിയുമായി മരുമകൾ

missing

മുംബൈ : മുംബൈ വിരാറിലെ ഗ്ലോബൽ സിറ്റിയിൽ താമസിക്കുന്ന ഒരു ഒരു കുടുംബത്തിലെ 6 പേരെ കാണ്മാനില്ല.

ഒക്ടോബർ 15 മുതലാണ് ഇവരെ കാണാതായാത്. ബന്ധുക്കളെ കാണാതായതിനെ തുടർന്ന് മരുമകൾ പൊലീസിൽ പരാതി നൽകി.

ആഗസ്റ്റിൽ മരണമടഞ്ഞ ബന്ധുവിന്റെ ചടങ്ങുകൾ നടത്തുന്നതിന് ഷിർദിയിലേക്ക് പോകുമെന്ന് കുടുംബാംഗങ്ങൾ പറഞ്ഞതായി അയൽവാസികൾ വ്യക്തമാക്കി. എന്നാൽ ആറു പേരുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

സുരേന്ദ്ര ശർമ (50), ഭാര്യ മാലതി (52), മകൾ പ്രിയങ്ക ശർമ്മ (16), ബന്ധുവായ അനിത ശർമ (60), അവരുടെ മക്കളായ വരുൺ (40), അശ്വനി ശർമ (32) എന്നിവരെയാണ് കാണാതായത്.

ഇവർ യാത്ര തിരിക്കുമ്പോൾ എല്ലാവരും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

വരുണിന്റെ ഭാര്യ സംഗീതയാണ് ബന്ധുക്കളെ കാണാതായി എന്ന പേരിൽ പരാതി നൽകിയിരിക്കുന്നത്.

ബന്ധുക്കൾ യാത്ര പോകുമ്പോൾ സംഗീത ആദ്യ കുട്ടിയെ പ്രസവിച്ചതിന് ശേഷം സ്വന്തം വീടായ അമരാവതിയിലായിരുന്നു.

സംഗീത പെൺകുട്ടിക്ക് ജന്മം നൽകിയതിൽ വരുണിന്റെ ബന്ധുക്കൾ ദേഷ്യത്തിലായിരുന്നുവെന്നും, ജൂൺ 15ന് കുട്ടിയുണ്ടായതിന് ശേഷം വരുൺ സംഗീതക്കൊപ്പം ഉണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

ആഗസ്റ്റിൽ വരുണന്റെ അച്ഛൻ മരിച്ചിരുന്നു. കുടുംബത്തിൽ പെൺകുട്ടി പിറന്നത് ഒരു ദുശ്ശകുനമായി ബന്ധുക്കൾ കുറ്റപെടുത്തിയതായി സംഗീത പറഞ്ഞു.

ഒക്ടോബറിൽ വരുൺ അമരാവതിയിലെത്തി സംഗീതയെ കണ്ടിരുന്നു.

ഒക്ടോബർ 11ന് തിരികെ പോയ വരുൺ അവസാനമായി സംഗീതയെ വിളിച്ചത് ഒക്ടോബർ 14നാണ്.

വരുണിനെ ഫോണിൽ കിട്ടാത്തതിനാൽ വരുണിന്റെ അമ്മാവൻ സതീഷ് ചന്ദ്രയെ സംഗീത വിളിച്ചു. തിരിച്ച് വിളിക്കാം എന്ന് പറഞ്ഞിരുന്നുവെങ്കിലും പിന്നീട് ഫോൺ ഓഫ് ആകുകയായിരുന്നു.

വരുണിന്റെ സഹോദരൻ അശ്വിനിക്ക് വാട്സ് ആപ്പിൽ സന്ദേശം അയച്ചിട്ടുണ്ടെന്നും അശ്വിനി അത് വായിച്ചതാണെന്നും എന്നാൽ മറുപടി നൽകിയില്ലെന്നും സംഗീത പൊലീസിനോട് പറഞ്ഞു.

സംഗീത നൽകിയ നിർദേശങ്ങൾ അനുസരിച്ച് അവരുടെ വീട്ടിലേക്ക് ഒരു ടീമിനെ അയച്ചിരുന്നുവെന്നും എന്നാൽ വീട് പൂട്ടി ഇട്ടിരിക്കുകയാണെന്നും അർനാല പോലീസ് ഇൻസ്പെക്ടർ കേശവ് നായിക് പറഞ്ഞു.

സംഭവത്തിൽ കുടുതൽ അന്വേഷണം ആരംഭിക്കുമെന്നും പൊലീസ് അറിയിച്ചു.

റിപ്പോർട്ട് : രേഷ്മ പി .എം

Top