തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ച് ട്വീറ്റ് ചെയ്ത സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ പേരില്‍ വ്യാജ ട്വീറ്റിങ് ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസ് മേധാവിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് എന്ന് തോന്നിപ്പിക്കും വിധത്തില്‍ ‘pinarayi vijayan @vijayan pinaroy’ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് വ്യാജ ട്വീറ്റുകള്‍ പ്രചരിച്ചിരുന്നത്. പരാതിയില്‍ തിരുവനന്തപുരം റേഞ്ച് ഐ.ജിയുടെ നേതൃത്വത്തിലുള്ള സൈബര്‍ഡോം അന്വേഷണം ആരംഭിച്ചു.