സെര്‍ച്ച് റിസല്‍ട്ടില്‍ കൃത്രിമം; ഗൂഗിളിന് 240 കോടി യൂറോ പിഴ

ബ്രസല്‍സ്: സെര്‍ച്ച് റിസല്‍ട്ടില്‍ കൃത്രിമം കാണിച്ചതിന് ഗൂഗിളിന് 240 കോടി യൂറോ പിഴ. യൂറോപ്യന്‍ കമ്മീഷനാണ് പിഴ ചുമത്തിയിരിക്കുന്നത്.

ഒരു വര്‍ഷം നീണ്ടു നിന്ന അന്വേഷങ്ങള്‍ക്ക് ശേഷമാണ് ഗൂഗിളിനെതിരെ പിഴ ചുമത്താന്‍ യൂറോപ്യന്‍ കമ്മീഷന്‍ തീരുമാനിച്ചത്.

കഴിഞ്ഞ വര്‍ഷം ജൂലൈയിലായിരുന്നു ഗൂഗിളിനെതിരായ അന്വേഷണങ്ങള്‍ക്ക് യൂറോപ്യന്‍ കമ്മീഷന്‍ തുടക്കം കുറിച്ചത്. എന്നാല്‍ പിഴ ശിക്ഷക്കെതിരെ അപ്പീല്‍ പോകുമെന്ന് ഗൂഗിള്‍ വ്യക്തമാക്കി.

സെര്‍ച്ച് ചെയ്യുമ്പോള്‍ സ്വന്തം ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റ് , റിസള്‍ട്ടുകളില്‍ ഏറ്റവും മുകളില്‍ വരുന്ന രൂപത്തിലേക്ക് മാറ്റം വരുത്തിയതിനാണ് ഗൂഗിളിന് വന്‍ പിഴ ചുമത്തിയിരിക്കുന്നത്.

സ്വന്തം ഷോപ്പിങ് സൈറ്റിനെ പ്രൊമോട്ട് ചെയ്യുന്ന രൂപത്തില്‍ സെര്‍ച്ച് റിസള്‍ട്ടില്‍ മാറ്റം വരുത്തിയ ഗൂഗിളിന്റെ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് യൂറോപ്യന്‍ കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

90 ദിവസത്തിനകം നിയമപരമല്ലാത്ത നടപടികളില്‍ നിന്ന് ഗൂഗിള്‍ പിന്‍മാറിയില്ലെങ്കില്‍ 5 ശതമാനം അധിക തുക പിഴയായി നല്‍േകണ്ടി വരുമെന്നാണ് യൂറോപ്യന്‍ കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്.

Top