Fake news detector for Facebook leads to fake news story about who made it

ലതരത്തിലുള്ള വ്യാജ വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയകളിലൂടെയും മറ്റും ദിനംപ്രതി പ്രചരിക്കുന്നത്. നിരവധി പേരാണ് ഇത്തരം വാര്‍ത്തകള്‍ക്ക് ഇരകളാകുന്നതും. എന്നാല്‍ വ്യാജ വാര്‍ത്തകള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ പുതിയ സംവിധാനം വരുന്നു.

സാങ്കേതിക വിദഗ്ധനായ ഡാനിയേല്‍ സിറാഡ്‌സ്‌കി ആണ് ബിഎസ് ഡിറ്റക്ടര്‍ എന്ന പുതിയ സംവിധാന സഹായം വികസിപ്പിച്ചെടുത്തത്.

ഗൂഗിള്‍, ഫെയ്‌സ് ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയകളെല്ലാം ഈ ഡിറ്റക്ടര്‍ പ്ലഗ് ഇന്‍ ചെയ്യുന്നുണ്ട്. വ്യാജ വാര്‍ത്തയാണെന്ന് തിരിച്ചറിഞ്ഞാല്‍ അത്തരം ലിങ്കുകള്‍ സോഷ്യല്‍ മീഡിയകള്‍ ബ്ലോക്ക് ചെയ്യും.

ഗൂഗിള്‍ ക്രോം, മോസില്ല എന്നീ ബ്രൗസറുകളിലും ഈ ഡിറ്റക്ടര്‍ പ്ലഗ് ഇന്‍ ചെയ്യുന്നുണ്ട്. വ്യാജ വാര്‍ത്തയാണ് കാണുന്നതെങ്കില്‍ ഈ വെബ്‌സൈറ്റിലെ വിവരങ്ങള്‍ സംശയാസ്പദമാണെന്ന് മുന്നറിയിപ്പ് വരും.

Top