fahadh fasil has bunch of meaty roles and projects in 2017

Fahadh Faasil

പുതുവര്‍ഷത്തില്‍ നിരവധി ചിത്രങ്ങളിലൂടെയാണ് യുവതാരം ഫഹദ് ഫാസില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

2017ല്‍ ആദ്യമായി പുറത്തിറങ്ങിയ ഫഹദ് ചിത്രം ‘ടെയ്ക്ക് ഓഫ്’ നല്ല പ്രതികരണങ്ങളോടെയാണ് തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്.മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പാര്‍വതിയാണ് നായിക.

ഫഹദ് കേന്ദ്ര കഥാപാത്രമായെത്തുന്ന റോള്‍ മോഡല്‍, തൊണ്ടിമുതലും ദൃക്‌സാക്ഷിയും തുടങ്ങിയ സിനിമകളുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

അന്‍വര്‍ റഷീദിന്റെ അടുത്ത ചിത്രത്തിലും ഫഹദ് ഫാസില്‍ നായകനായി എത്തും.

മലയാളത്തിനു പുറമേ ശിവ കാര്‍ത്തികേയന്‍ നയന്‍താര താരജോടികള്‍ മുഖ്യകഥാപാത്രങ്ങളായെത്തുന്ന ആക്ഷന്‍ തമിഴ് ചിത്രം വേലൈക്കാരനിലും ഫഹദ് സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

Top