ഫഹദ് ഫാസില്‍ ചിത്രം ‘ട്രാന്‍സി’ന്റെ ഫാന്‍മെയ്ഡ് ടീസറിനു നേരെ അസഭ്യവര്‍ഷം

Fahadh Faasil

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി വിതരണം ചെയ്യുന്നതില്‍ പ്രതിഷേധിച്ച മലയാളി താരം ഫഹദിനെതിരെ സൈബര്‍ ആക്രമണം. ഫഹദ് നായകനായെത്തുന്ന പുതിയ ചിത്രം ‘ട്രാന്‍സി’ന്റെ ഫാന്‍മെയ്ഡ് ട്രെയിലറിനെതിരെ വലിയ അസഭ്യവര്‍ഷമാണ് ഒരു കൂട്ടര്‍ നടത്തുന്നത്.

ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ അല്ലെന്നു പോലും മനസിലാക്കാതെയാണ് ആക്രമണം. സമൂഹമാധ്യമത്തിലെ ട്രോള്‍ ആയും കമന്റായും ഫഹദിനെതിരെ പ്രതിഷേധം രേഖപ്പെടുത്തുകയാണ് ഇവര്‍. ഇതു കൂടാതെ ഇനി ഫഹദ് ചിത്രങ്ങള്‍ കാണില്ലെന്നും അദ്ദേഹം സുഡാപ്പി ജിഹാദിയാണെന്ന് പറയുന്ന പോസ്റ്ററുകളും പ്രചരിക്കുന്നുണ്ട്.

Top