ഫഹദ്- അന്‍വര്‍ കൂട്ടുകെട്ട്;’ട്രാന്‍സി’ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

ഹദ് ഫാസിലിനെ നായകനാക്കി അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ‘ട്രാന്‍സി’ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്.

അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് വിന്‍സന്റ് വടക്കനാണ്. അമല്‍ നീരദാണ് ഛായാഗ്രാഹകന്‍. സൗണ്ട് ഡിസൈനിങ് നിര്‍വ്വഹിച്ചിരിക്കുന്നത് റസൂല്‍ പൂക്കുട്ടിയാണ്.

ചെറിയ ഇടവേളയ്ക്കു ശേഷം അന്‍വറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷയാണ് സമ്മാനിക്കുന്നത്.

ഏപ്രില്‍ 28 ന് ആവും ചിത്രം പുറത്തിറങ്ങുക.

Top