പുത്തന്‍ സവിശേഷതയുമായി ഫെയ്‌സ്ബുക്ക്‌ ; വോയിസ് ക്ലിപ്പുകളും സ്റ്റാറ്റസാക്കാം

Facebook

പുതിയ സവിശേഷത അവതരിപ്പിക്കാനൊരുങ്ങി ഫെയ്‌സ്ബുക്ക്. ചിത്രങ്ങളും വീഡിയോകളും ഫെയ്‌സ്ബുക്കില്‍ സ്റ്റാറ്റസാക്കനുള്ള സൗകര്യം ഫെയ്‌സ്ബുക്കില്‍ ഉണ്ട്. എന്നാല്‍ ഇതിന് പുറമെ വോയിസ് ക്ലിപ്പുകളും സ്റ്റാറ്റസാക്കാനുള്ള സവിശേഷത അവതരിപ്പിക്കാനൊരുങ്ങുകയാണ് ഫെയ്‌സ്ബുക്ക്.

‘ആഡ് വോയിസ് ക്ലിപ്പ്’ എന്നാണ് സവിശേഷതയുടെ പേര്. ഫെയ്‌സ്ബുക്കിന്റെ ഇന്ത്യന്‍ ഉപഭോക്താക്കളില്‍ ഒരാളാണ് സവിശേഷത കണ്ടെത്തിയിരിക്കുന്നത്. അതേസമയം ഇന്ത്യയിലെ ചെറിയൊരു വിഭാഗം ഉപഭോക്താക്കളില്‍ പുതിയ സവിശേഷതയുടെ പരീക്ഷണം നടത്തികൊണ്ടിരിക്കുകയാണെന്ന് ഫെയ്‌സ്ബുക്ക് അധികൃതര്‍ അറിയിച്ചു.

സാധാരണ സ്റ്റാറ്റസ് അപ്‌ഡേറ്റ് കംപോസര്‍ മെനുവിന് സമീപമായിരിക്കും ആഡ് വോയിസ് ക്ലിപ്പും ഉണ്ടാവുക. വീഡിയോ അപ്‌ഡേഷനിലും മികച്ച ഒന്നായിരിക്കും പുതിയ ഫീച്ചറെന്നാണ് ഫെയ്‌സ്ബുക്ക് അധികൃതരുടെ വിലയിരുത്തല്‍. പുതിയ സവിശേഷത എത്രയും പെട്ടെന്ന് ഉപഭോക്താക്കളില്‍ എത്തിക്കുമെന്ന് ഫെയ്‌സ്ബുക്ക് വക്താവ് അറിയിച്ചു.

Top