കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കികൊണ്ട് ഫെയ്‌സ്ബുക്കിന്റെ പുതിയ ഓഫീസ്

ലണ്ടന്‍: ഫെയ്‌സ്ബുക്കിനു പുതിയ ഓഫീസ് ആരംഭിക്കുന്നു. 800 ആളുകള്‍ക്ക് തൊഴിലവസരം നല്‍കുമെന്നും 2018 അവസാനം ആകുമ്പോഴേക്കും 2300 ജീവനക്കാര്‍ക്കു തൊഴിലവസരം നല്‍കുമെന്നും ഫെയ്‌സ്ബുക്ക് അധികൃതര്‍ അറിയിച്ചു.

ലണ്ടന്‍ നഗരമധ്യത്തില്‍ ഏഴ് നിലകളിലായി പണികഴിപ്പിച്ചിട്ടുള്ള ഓഫീസ് അമേരിക്കയ്ക്ക് പുറത്തുള്ള ഫെയ്‌സ്ബുക്കിന്റെ ഏറ്റവും വലിയ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ് ആസ്ഥാനമാകുമെന്ന് ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഫെയ്‌സ്ബുക്ക് പോലുള്ള കമ്പനികള്‍ രാജ്യത്തേക്ക് വരുന്നത് ഏറെ ആത്മവിശ്വാസം നല്‍കുന്നതാണെന്നും 800ല്‍ അധികം ആളുകള്‍ക്ക് തൊഴിലവസരം ഉണ്ടെന്നത് ആശ്ചര്യപ്പെടുത്തുന്നുവെന്നും ചാന്‍സിലര്‍ ഫിലിപ്പ് ഹാമണ്‍ഡ് പറഞ്ഞു.

പത്ത് വര്‍ഷം മുമ്പാണ് ഫെയ്‌സ്ബുക്ക് ലണ്ടനില്‍ ആദ്യത്തെ ഓഫീസ് തുറക്കുന്നത്. ഡെവലപ്പര്‍മാരും വിതരണ ജീവനക്കാരുമായിരിക്കും പുതിയ ഓഫീസില്‍ ഉണ്ടാവുക.

Top